കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്കോര്‍ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.
മുന്‍ മത്സരങ്ങളിലേതുപോലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനമാണ് മുംബൈക്കെതിരെയും ടീമിന് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് ഒരു ഗോള്‍ പോലും ബ്ലാസ്റ്റേഴ്സിന് നേടാനായില്ല.
ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനമാണ്.