അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ തങ്ങളുടെ നാലാം സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ന് അഡലെയ്ഡാണ് മത്സരത്തിന് വേദിയാകുന്നത്. ആദ്യ രണ്ട് കളികളില്‍ വിജയിച്ച ഇന്ത്യ, മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് ശേഷമാണ് ഇന്നത്തെ കളിക്കിറങ്ങുന്നത്.
ഇന്ന് വിജയിച്ചാല്‍ സെമിയിലേക്ക് ഒരു പടി കൂടി അടുക്കാമെന്നതിനാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ടീം ശ്രമിക്കുമെന്ന കാര്യം ഉറപ്പ്. എന്നാല്‍ അവസാന മത്സരത്തില്‍ കളിച്ച ടീമില്‍ അവര്‍ മാറ്റം വരുത്തുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.