കൊടും തണുപ്പിനെ നേരിടാൻ സൈനികർക്ക് മികച്ച സൗകര്യങ്ങളുമായി കരസേന

കൊടും തണുപ്പിനെ നേരിടാൻ സൈനികർക്ക് മികച്ച സൗകര്യങ്ങളുമായി കരസേന

ലഡാക്ക്: കടുത്ത ശൈത്യം ആരംഭിച്ച സാഹചര്യത്തിൽ ലഡാക് അതിർത്തിയിലെ സൈനികർക്കായി മികച്ച താമസ സൗകര്യങ്ങൾ ഒരുക്കി കരസേന. രാത്രിയിൽ അതീവ അപകടകരമായ തരത്തിലേക്ക് താപനില കുത്തനെ താഴുന്ന സാഹചര്യത്തെ നേരിടാൻ പറ്റുന്ന തരത്തിലുള്ള ഷെഡ്ഡുകളാണ് കരസേന അതിർത്തിയിൽ നിർമ്മിച്ചിരിക്കുന്നത്.

അതിർത്തിയിൽ തയ്യാറാക്കിയിരിക്കുന്ന സൈനിക ഷെഡ്ഡുകളിൽ ശുദ്ധജലം, ചൂടിനുള്ള സംവിധാനം ഓക്സിജൻ സംവിധാനം ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അതിശൈത്യമുള്ള രാജ്യങ്ങളിലെ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക വസ്ത്രങ്ങളും ഷെഡ്ഡുകളിലേക്കു എത്തിക്കാൻ സേന തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.