യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തും : ജോ ബൈഡൻ - നരേന്ദ്ര മോഡി ഫോൺ സംഭാഷണം

യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തും :   ജോ ബൈഡൻ - നരേന്ദ്ര മോഡി  ഫോൺ സംഭാഷണം

യു എസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൻ്റെ ആദ്യ ഫോൺ സംഭാഷണം നടത്തി. ഇന്തോ-യുഎസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും സമ്മതിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച നടന്ന സംഭാഷണത്തിൽ മോഡി ബൈഡനെ അഭിനന്ദിച്ചു.

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുക ,താങ്ങാവുന്ന വിലയിൽ വാക്സിനുകൾ ലഭ്യമാക്കുക, കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുക, ഇന്തോ-പസഫിക് മേഖലയിൽ സഹകരിക്കുക എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബൈഡനെയും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും അഭിനന്ദിച്ച് മോഡി നവംബർ 8 നു ട്വീറ്റ് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.