ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. സുധീര്‍ സുരിയാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
നഗരത്തിലെ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ ചവറ്റു കൂനയില്‍ നിന്ന് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ശിവസേന പ്രതിഷേധിക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്.
ജനക്കൂട്ടത്തില്‍ നിന്ന് 30 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു