ശ്രീനഗര്‍: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
താന്‍ കോണ്‍ഗ്രസിന്റെ മതേതരത്വ നയത്തിന് എതിരല്ല. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാര്‍ട്ടി സംവിധാനത്തിനാണ് താന്‍ എതിര്. ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്നാണ് ആഗ്രഹം.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ മാത്രം പാര്‍ട്ടിയാണ്. ഈ സംസ്ഥാനങ്ങളില്‍ ആപ്പിന് ഒന്നും ചെയ്യാന്‍ കഴിയില്ല. പഞ്ചാബ് ഭരണത്തില്‍ അവര്‍ പരാജയപ്പെട്ടു. പഞ്ചാബിലെ ജനങ്ങള്‍ ഇനി അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.