തമിഴ്നാട്ടിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്; ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് രാഷ്ട്രപതിയ്ക്ക് ഡിഎംകെയുടെ കത്ത്

തമിഴ്നാട്ടിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്; ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് രാഷ്ട്രപതിയ്ക്ക് ഡിഎംകെയുടെ കത്ത്

ചെന്നൈ: തമിഴ്നാട്ടിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസം നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചത്.

ഭരണ സംബന്ധമായ പല നിലപാടുകളിലും ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ഭിന്നത പ്രകടമായിരുന്നു. 20 ഓളം ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ പാസാക്കിയില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.