ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നിരോധിത മേഖലയായ നഗ്രോട്ടിൽ ഏറ്റുമുട്ടലുണ്ടായത്.
ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപമുള്ള ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. ടോൾപ്ലാസയ്ക്ക് സമീപം വാഹനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയു തിർക്കുകയായിരുന്നുവെന്ന് ജമ്മുകാശ്മീർ ജില്ലാ പോലീസ് മേധാവി എസ് എസ് പി ശ്രീധർ പാട്ടീൽ പറഞ്ഞു. ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ മുതൽ ശ്രീനഗർ ഹൈവേ താല്ക്കാലികമായി അടച്ചതായി സൈന്യം അറിയിച്ചു.
Photo credit: ANI