ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം; തീവ്രത 4.3

ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം; തീവ്രത 4.3

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

പുലര്‍ച്ചെ 2.29 നാണ് ഭൂചലനം ഉണ്ടായത്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 253 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്കന്‍ പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നു. ഭൂചലനത്തില്‍ ആളപായമോ നാശ നഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതിനെ പിന്നാലെയാണ് ഇന്ന് ആന്‍ഡമാനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെ 1.57 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളായിരുന്നു പ്രഭവകേന്ദ്രം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. അതുപോലെ ഇന്നലെ രാവിലെ 6.27 ന് ഉത്തരാഖണ്ഡിലും റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പിത്തോര്‍ഗഡില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലുള്ള ഭാഗമാണ് പ്രഭവകേന്ദ്രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.