ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലുള്ളവരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നു; പതിനഞ്ച് പേരെ ലൂബ തുറമുഖത്തെത്തിച്ചു

ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലുള്ളവരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നു; പതിനഞ്ച് പേരെ ലൂബ തുറമുഖത്തെത്തിച്ചു

ന്യൂഡല്‍ഹി: ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുന്നു.താനടക്കമുള്ള 15 ഇന്ത്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചതായി സംഘത്തിലുള്ള കൊല്ലം സ്വദേശി വിജിത്ത് വി നായര്‍ പറഞ്ഞു. ഇവരെ സൈന്യത്തിന്റെ യുദ്ധക്കപ്പലില്‍ കൊണ്ടുപോകാനാണ് നീക്കം.

'നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ല. ഇന്നലെ ഫോണൊക്കെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. ഞങ്ങളെ സഹായിക്കണം.' - എന്നാണ് വിജിത്ത് വീഡിയോയില്‍ പറയുന്നത്. ചരക്ക് കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാവികരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുകയാണെന്ന് ആഫ്രിക്കയിലെ ഇന്ത്യന്‍ എംബസി ഇന്നലെ അറിയിച്ചിരുന്നു. കപ്പല്‍ ജീവനക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നാവികരുടെ കുടുംബങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനും കത്തയച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.