നേപ്പാളില്‍ വീണ്ടും ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

നേപ്പാളില്‍ വീണ്ടും ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയിൽ നേപ്പാളില്‍ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഞ്ച് സെക്കന്‍ഡ് നീണ്ടു നിന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്.

അതേസമയം ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനതിന്റെ പ്രകമ്പനം ഉണ്ടായി. നോയിഡയിലും ഗുരുഗ്രാമിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത് എന്ന് അധികൃതര്‍ അറിയിച്ചു. തീവ്രത 5.4 രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ന്യൂ തെഹ്രി, പിത്തോരാഗഡ്, ബാഗേശ്വര്‍, പൗരി തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും ഹരിയാന, യുപി എന്നിവിടങ്ങളിലും ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.