തമിഴ്നാട്ടില്‍ കനത്ത മഴ: വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം; 23 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്നാട്ടില്‍ കനത്ത മഴ: വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം; 23 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ. ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. പലയിടങ്ങളും വെള്ളത്തിലായെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളിലും ശനിയാഴ്ച പരക്കെ മഴയുണ്ടായിരുന്നു.

തമിഴ്നാട്ടില്‍ ചെന്നൈയുള്‍പ്പടെ 23 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ചെന്നൈയിലും ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനി, ഡിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രളയജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തേനിയിലെ വൈഗ ഡാമില്‍ നിന്ന് 4.230 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി.

നവംബര്‍ ഒന്നിന് ചെന്നൈയില്‍ 8.4 സെ. മീ. മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ തോതാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.