ബംഗാളിന്റെ കുടിശിക കേന്ദ്രം തീര്‍ത്തില്ലെങ്കില്‍ ജി.എസ്.ടി അടയ്ക്കില്ല; മുന്നറിയിപ്പുമായി മമത ബാനര്‍ജി

ബംഗാളിന്റെ കുടിശിക കേന്ദ്രം തീര്‍ത്തില്ലെങ്കില്‍ ജി.എസ്.ടി അടയ്ക്കില്ല; മുന്നറിയിപ്പുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. നികുതിവിഹിതം നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ വിതരണം ചെയ്യേണ്ട തുക കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങള്‍ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശിക കിട്ടാന്‍ തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവര്‍ കരുതുന്നതെന്നും മമത ചോദിച്ചു. ഝാര്‍ഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മമത ബാനര്‍ജി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.