ലൈംഗിക അതിക്രമ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

ലൈംഗിക അതിക്രമ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

കൊച്ചി: സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.

രണ്ടാഴ്ച മുന്‍പ അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചിരുന്നു. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതുമെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. പരാതിയില്‍ യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.