ഭോപ്പാല്‍: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണി കത്ത്. ജുനി ഇന്ദോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മധുര പലഹാരക്കടയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.
നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന് നേരെ നിറയൊഴിക്കുമെന്നും കത്തില്‍ പറയുന്നു.
കത്തെഴുതിയ ആളെ കണ്ടെത്താന്‍ പൊാലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണ്. ആരെങ്കിലും തമാശക്കെഴുതിയ കത്താകാമെന്നും പൊലീസ് കരുതുന്നു.