ന്യൂഡല്‍ഹി: ഹത്രസിലേക്കുള്ള യാത്രക്കിടെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പോലീസ്. സുപ്രീംകോടതിയിലാണ് യുപി പോലീസ് ഇക്കാര്യം അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന കലാപമുണ്ടാക്കാനാണ് സിദ്ധിഖ് ഹത്രസിലെത്തിയതെന്നും യുപി പോലീസ് ആരോപിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോൾ യുപി സര്‍ക്കാരിനോടും പോലീസിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിദ്ധിഖിന് അഭിഭാഷകനെ കാണാനും വക്കാലത്ത് ഒപ്പിടാനും സുപ്രീംകോടതി അനുമതി നല്‍കി.