മൂന്ന് ഹൈബ്രിഡ് ഭീകരര്‍ പിടിയില്‍; എ.കെ റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

 മൂന്ന് ഹൈബ്രിഡ് ഭീകരര്‍ പിടിയില്‍; എ.കെ റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

ശ്രീനഗര്‍: മൂന്ന് ഹൈബ്രിഡ് ഭീകരരെ പിടികൂടി ജമ്മു കാശ്മീര്‍ പൊലീസ്. ശ്രീനഗറില്‍ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മൂന്ന് എ.കെ റൈഫിളുകള്‍, രണ്ട് പിസ്റ്റലുകള്‍, ഒമ്പത് മാഗസീനുകള്‍, 200 തിരകള്‍ എന്നിവയാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കാശ്മീരിലെ അനന്ത്നാഗില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയിലായിരുന്ന സജ്ജാദ് തന്ത്രായ് എന്നയാളെ ലഷ്‌കര്‍ ഭീകരര്‍ തന്നെയാണ് വെടിവെച്ചുകൊന്നത്. ഭീകരരുടെ ഒളിത്താവളത്തിലേക്ക് സജ്ജാദുമായി പൊലീസ് എത്തിയപ്പോള്‍ മറഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരനായിരുന്നു സജ്ജാദ് തന്ത്രായ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.