ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സംഭവം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സംഭവം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സംഭവം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമാണ് ഇന്നത്തെ സുപ്രീം കോടതി നടപടി. അപകടത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷാല്‍ തിവാരി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക.

ഒക്ടോബര്‍ 30 ന് നടന്ന അപകടത്തില്‍ 134 പേര്‍ക്കാണ് ജീവന്‍ നഷ്‌പ്പെട്ടത്. സംഭവത്തില്‍ മോര്‍ബി മുന്‍സിപ്പാലിറ്റിക്ക് അടക്കം വലിയ വീഴ്ച പറ്റിയതായാണ് പ്രാഥമിക കണ്ടെത്തല്‍. തൂക്കുപാലത്തിന്റെ ചീഫ് ഓഫിസര്‍ (സിഒ) സന്ദീപ്സിങ് സാലയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയിലും നവീകരണത്തിലും ഒറെവ ഗ്രൂപ്പിന്റെ സ്വകാര്യ കരാറുകാര്‍ പാലത്തിന്റെ ഘടനാപരമായ സ്ഥിരതയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തല്‍ നടത്തിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.