ലണ്ടന്‍: ഇന്‍സ്റ്റാഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്.
ലോകത്ത് മറ്റൊരാള്‍ക്കും ഇത്രയധികം പേരെ സോഷ്യല്‍ മീഡിയയില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല.
അടുത്തിടെ പിയേഴ്സ് മോര്ഗന് ക്രിസ്റ്റിയാനോ നല്കിയ അഭിമുഖത്തില്‍ 'താന്‍ റെക്കോര്‍ഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോര്‍ഡുകള്‍ തന്നെ പിന്തുടരുന്നു' എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന ശരിവക്കുന്നതാണ് ഇപ്പോഴത്തെ ഈ നേട്ടം.
സോഷ്യല്‍ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 375 ദശലക്ഷം ഫോളോവേഴ്സുള്ള ലയണല്‍ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.