ലോകകപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മത്സരം ഉച്ച കഴിഞ്ഞ് 3.30ന്

 ലോകകപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മത്സരം ഉച്ച കഴിഞ്ഞ് 3.30ന്

ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് നടക്കും. 6.30 ന് നടക്കുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക്- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തില്‍ മെക്‌സിക്കോ പോളണ്ടിനെ നേരിടും.

ഗ്രൂപ്പ് ബി മത്സരത്തില്‍ വെയില്‍സ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്ലിന്റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(11) തളച്ചത്.

അതേസമയം തന്റെ പരിക്കിനെക്കുറിച്ചും ഫിറ്റ്‌നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് ലയണല്‍ മെസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.