ബുർഹാൻപുർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അണിചേരും. പദയാത്ര ഇന്ന് മധ്യപ്രദേശിൽ പ്രവേശിക്കുമ്പോഴാണ് പ്രിയങ്ക എത്തുന്നത്. നാല് ദിവസം യാത്രയുടെ ഭാഗമാകും. ആദ്യമായാണു പ്രിയങ്ക ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത്.
ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ സൂചന തരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ