മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് മുഹമ്മദ് ഷാരീഖ് ശിവമോഗയില്‍ ട്രയല്‍ നടത്തിയതായി അന്വേഷണ സംഘം

മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് മുഹമ്മദ് ഷാരീഖ് ശിവമോഗയില്‍ ട്രയല്‍ നടത്തിയതായി അന്വേഷണ സംഘം

മംഗളൂരു: മംഗളൂരുവിലെ ഓട്ടോ റിക്ഷാ ബോംബ് സ്‌ഫോടനക്കേസില്‍ കൂടുതല്‍ കണ്ടെത്തല്‍. മുഖ്യപ്രതി മുഹമ്മദ് ഷാരീഖും സംഘവും നേരത്തെ സ്‌ഫോടനത്തിന്റെ ട്രയല്‍ നടത്തിയിരുന്നു. ശിവമോഗയിലെ നദീ തീരത്താണ് മൂവര്‍ സംഘം ബോംബ് നിര്‍മിച്ച് ട്രയല്‍ റണ്‍ നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദു പേരുകളിലാണ് ഷാരിഖ് താമസിച്ചിരുന്നതെന്നും തിരിച്ചറിയാതിരിക്കാന്‍ താടി ഉപേക്ഷിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭീകര സംഘടനയായ ഐഎസില്‍ ആകൃഷ്ടനായിരുന്ന ഷാരീഖിന് ഏറെനാളായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിന്റെ മറ്റൊരു സുപ്രധാന കണ്ടെത്തല്‍.

സ്ഫോടനം നടത്തിയ പ്രതി മുഹമ്മദ് ഷാരിഖിന്റെ മൈസൂരുവിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്ക്, റിലേ സര്‍ക്ക്യൂട്ട്, നിരവധി വയറുകള്‍ തുടങ്ങി അമ്പതിലധികം സാധനങ്ങള്‍ ഷാരിഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ മുഹമ്മദ് ഷാരീഖ് ആലുവയില്‍ എത്തിയിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ ഇതു സംബന്ധിച്ച അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് മധുര, നാഗര്‍കോവില്‍ വഴി എത്തിയ ഇയാള്‍ നാലു ദിവസം ആലുവയില്‍ തങ്ങിയതായാണ് കണ്ടെത്തല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.