മണാലിയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ടു പേര്‍ മരിച്ചു

 മണാലിയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ടു പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് കൊക്കയിലേക്ക് ഒരു മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ഇരുവരും ഡല്‍ഹിയില്‍ നിന്നാണ് മണാലിയില്‍ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടു നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഹിമാചല്‍ പ്രദേശില്‍ 3000 ല്‍ അധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മലയോര മേഖലകളിലെ റോഡുകളില്‍ ക്രാഷ് ബാരിയറുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ അപകടങ്ങളില്‍ 42 ശതമാനവും അമിത വേഗം മൂലമുള്ള മലക്കം മറിച്ചിലിനേ തുടര്‍ന്നാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കുളുവിലെ സൈഞ്ച് താഴ്വരയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‌കൂള്‍ കുട്ടികളടക്കം 13 പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു പൊലീസിന്റെ വെളിപ്പെടുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.