'സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു'; കര്‍ഷകരുടെ രാജ്യവ്യാപക രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

 'സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു'; കര്‍ഷകരുടെ രാജ്യവ്യാപക രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് കര്‍ഷക യൂണിയനുകള്‍ ഇന്ന് മാര്‍ച്ച് നടത്തും. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധ മാര്‍ച്ച്. സര്‍ക്കാരിന്റെ വിവിധ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധവും മാര്‍ച്ചില്‍ രേഖപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയാണ്. രാജ്യത്തെ കര്‍ഷകരെ വഞ്ചിച്ച രാജ്യദ്രോഹിയാണെന്ന് തെളിയിച്ചു. വിളകളുടെ മിനിമം താങ്ങുവില അടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചര്‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ അവകാശപ്പെട്ടു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെയായി ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രതിഷേധിച്ചിരുന്നു. നവംബറിലാണ് മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു, തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.