ന്യൂഡല്‍ഹി: പി.ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ പി.ടി ഉഷ മാത്രമാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്രമാണുള്ളത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 10 ന് നടക്കും.
നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ. നേരത്തെ ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.