എതിരാളികളില്ല; ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകുന്ന ആദ്യ വനിതയായി പി.ടി. ഉഷ

എതിരാളികളില്ല; ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകുന്ന ആദ്യ വനിതയായി പി.ടി. ഉഷ

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായ ഒളിമ്പ്യന്‍ പി.ടി. ഉഷ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകും. കഴിഞ്ഞ ദിവസമായിരുന്നു പി.ടി. ഉഷ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പിപ്പച്ചത്.

സമയം അവസാനിച്ചിട്ടും മറ്റാരും മത്സരത്തിനായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ പി.ടി. ഉഷ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടും. ഡിസംബര്‍ 10 നാകും ഇതു സംബന്ധിക്കുന്ന ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് പി.ടി. ഉഷ. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളി എന്ന സവിശേഷതയുമുണ്ട്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു പി.ടി.ഉഷയെ അഭിനന്ദിച്ചും.

കഴിഞ്ഞ ജൂലൈയിലാണ് പി.ടി. ഉഷ രാജ്യസഭാ എംപിയായത്. ബിജെപിയായിരുന്നു താരത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. പി.ടി. ഉഷ എല്ലാവര്‍ക്കും പ്രചോദനമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.