വമ്പന്‍ ലയനത്തിനൊരുങ്ങി എയര്‍ ഇന്ത്യയും വിസ്താരയും

വമ്പന്‍ ലയനത്തിനൊരുങ്ങി എയര്‍ ഇന്ത്യയും വിസ്താരയും

ന്യൂഡല്‍ഹി: വമ്പന്‍ ലയനത്തിനൊരുങ്ങി എയര്‍ ഇന്ത്യയും വിസ്താരയും. 2024 ഓടെ ലയനം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ലയനത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറും.

ലയനത്തിന്റെ ഭാഗമായി 250 ദശലക്ഷം ഡോളര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ എയര്‍ ഇന്ത്യയില്‍ 25.1ശതമാനം ഓഹരി സിംഗപ്പുര്‍ എയര്‍ലൈന്‍സിന് ഉണ്ടാകും. വിസ്താര 2013ലാണ് സ്ഥാപിതമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.