പൂഞ്ചില്‍ ഭീകരരുടെ താവളത്തില്‍ പരിശോധന; വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

പൂഞ്ചില്‍ ഭീകരരുടെ താവളത്തില്‍ പരിശോധന; വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജമ്മു: പൂഞ്ച് മേഖലയില്‍ പൊലീസും സൈന്യവും നടത്തിയ തിരച്ചിലില്‍ വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ജമ്മു കാശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ സുരന്‍കോട്ട് തഹ്സിലിലെ നബ്ന ഗ്രാമത്തില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

രണ്ട് എകെ റൈഫിളുകള്‍, ആറ് വെടിക്കോപ്പുകള്‍, 69 വെടിയുണ്ടകള്‍, ഒരു പിസ്റ്റള്‍, അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.