ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസിലാണ് സിബി മാത്യൂസ് അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി നേരിട്ടത്.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയ സുപ്രീം കോടതി, നാല് ആഴ്ചയ്ക്ക് അകം ഹര്‍ജിയില്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയത്ത് അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.