ബീഹാറിലെ ഗയ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു

ബീഹാറിലെ ഗയ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു

ഗയ: ബീഹാറിലെ ഗയ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു . പട്നയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ബരഛട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . മൂന്നുപേരുടെയും മൃതദേഹം ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് കണ്ടെത്തിയതായി എസ് പി അലോക് യാദവ് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് എകെ സീരീസിലുളള റൈഫിലും ഐഎന്‍എസ്‌എഎസ് റൈഫിലും കണ്ടെത്തി. കോബ്രയുടെ 205ാം ബറ്റാലിയനുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫിന്റെ വനപ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനം കിട്ടിയ വിഭാഗമാണ് കോബ്ര.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.