ഹൈദ്രാബാദ് : ബിഷപ്പ് ആന്‍റെണി പൂലയെ ഹൈദ്രാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. ഹൈദ്രാബാദിന്‍റെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തുമ്മ ബാല കാനോനിക പ്രായപരിധി 75 വയസ്സെത്തി സമര്‍പ്പിച്ച സ്ഥാനത്യാഗാഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ടാണ്, അതേ സഭാപ്രവിശ്യയിലെ കുര്‍ണൂള്‍ രൂപതയുടെ മെത്രാനായി സേവനംചെയ്യുകയായിരുന്ന ബിഷപ്പ് ആന്‍റെണി പൂലയെ ഹൈദ്രാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്. 59 വയസ്സുള്ള ബിഷപ്പ് പൂല ആന്ധ്രപ്രദേശില്‍ കടപ്പ സ്വദേശിയാണ്. ആര്‍ച്ചുബിഷപ്പ് തുമ്മ ബാലയുടെ സ്ഥാനത്യാഗവും ബിഷപ്പ് ആന്‍റെണി പൂലയുടെ നിയമനവും നവംബര്‍ 19-Ɔο തിയതി വ്യാഴാഴ്ചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.