രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 91 ലക്ഷമായി

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 91 ലക്ഷമായി

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടയിൽ 45209 കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ രോഗബാധ രൂക്ഷമായി തുടരുകയാണ്. രാജ്യത്താകെ കോവിഡ് മരണം 1,33,227 ആയി. പല സംസ്ഥാനങ്ങളിലും വീണ്ടും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിലെ എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു. ജയ്പൂർ, കോട്ട, ഉദയ്പൂർ, അജ്മീർ എന്നിവിടങ്ങളിൽ രാത്രി കാല കർഫ്യൂ നടപ്പിലാക്കും. പഞ്ചാബ്, യു.പി, ഹിമാചൽ എന്നിവിടങ്ങളിലെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.