എയിംസിനു പിന്നാലെ ഐസിഎംആര്‍ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍: 24 മണിക്കൂറിനിടെ 6000 തവണ സൈബര്‍ ആക്രമണം

എയിംസിനു പിന്നാലെ ഐസിഎംആര്‍ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍: 24 മണിക്കൂറിനിടെ 6000 തവണ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: എയിംസിനു പിന്നാലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വെബസൈറ്റിനു നേരെയും സൈബര്‍ ആക്രമണം. 24 മണിക്കൂറിനിടെ 6,000 തവണയാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയത്.

നവംബര്‍ 30 നാണ് ആക്രമണം നടന്നത്. ഹോങ്കോങ് ആസ്ഥാനമായുള്ള ബ്ലാക്ക്ലിസ്റ്റ് ചെയ്ത ഐപി വിലാസം 103.152.220.133 ല്‍ നിന്നാണ് ഐസിഎംആര്‍ വെബ്‌സൈറ്റിന് നേരെ ആക്രമണമുണ്ടായതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.

നേരത്തെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. രോഗികളെ കുറിച്ചുള്ള എല്ലാ ആശുപത്രി രേഖകളും സൈബര്‍ ആക്രമണകാരികളുടെ നിയന്ത്രണത്തിലായിരുന്നു.

രോഗികളുടെ വിവരങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല. സൈബര്‍ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികള്‍ തന്നെയാണ് സ്ഥിരികരിച്ചത്. കഴിഞ്ഞ മാസം 23 നാണ് ആക്രമണം ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.