ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ തിരഞ്ഞടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി തോറ്റെങ്കിലും ഹിമാചല്‍ ജനതയോടും മോഡി നന്ദി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന സന്ദേശം അത്ഭുതാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വി നേരിട്ടെങ്കിലും ഹിമാചലില്‍ ബിജെപി മികച്ച പോരാട്ടമാണ് കാഴ്ച വെച്ചത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഹിമാചലിലെ വോട്ടര്‍മാരോട് നന്ദി പറയുന്നതായും മോദി പറഞ്ഞു.
യുവാക്കള്‍ ബിജെപിക്കൊപ്പമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച തിരഞ്ഞെടുപ്പാണ് നടന്നത്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനും മോദി നന്ദി പറഞ്ഞു. തന്റെ അറിവ് അനുസരിച്ച്, ഒരു പോളിങ് ബൂത്തിലും വീണ്ടും വോട്ടെടുപ്പ് വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗുജറാത്തിലെ ജനങ്ങളോട് താന്‍ ആവശ്യപ്പെട്ടു. ഇതിനായി താന്‍ നന്നായി കഠിനാധ്വാനം ചെയ്യാമെന്നും വാക്ക് നല്‍കി. അങ്ങനെ വന്നാല്‍ ഭൂപേന്ദ്രയ്ക്ക് മോദിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കും. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ബിജെപി എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.