ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയം; നന്ദി പറഞ്ഞ് രാഹുലും ഖര്‍ഗെയും

ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയം; നന്ദി പറഞ്ഞ് രാഹുലും ഖര്‍ഗെയും

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ എത്രയും പെട്ടെന്നു നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. പാര്‍ട്ടിയെ പുനര്‍രൂപീകരിക്കുകയും രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി പോരാട്ടം നടത്തുകയും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ വോട്ടര്‍മാര്‍ക്ക് വളരെ നന്ദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു. എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ദേവഭൂമിയായ ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് കൂപ്പുകയ്യോടെ നന്ദി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഹിമാചല്‍ പ്രദേശിലെ സഹോദരീ സഹോദരന്‍മാരെ അഭിന്ദിക്കുന്നു.

ഹിമാചലിലെ ജനങ്ങള്‍ക്ക് നല്‍കിയ പത്ത് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യത്തില്‍ ജയവും പരാജയവുമുണ്ടാകും. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. ആശയങ്ങള്‍ കൈവിടാതെ കുറവുകള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ പൊരുതുമെന്നും ഖര്‍ഗെ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.