ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം. 60 പേര്‍ക്ക് പരിക്കേറ്റു. ഭുംഗ്ര ഗ്രാമത്തില്‍ വിവാഹ ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്.
കുട്ടികളടക്കം 60 പേര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ 42 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച വൈകിട്ടാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ജയ്പൂര്‍ മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 51 പേര്‍ക്ക് 35 മുതല്‍ 60 ശതമാനം വരെയും 11 പേര്‍ക്ക് 80 മുതല്‍ 100 ശതമാനം വരെയും പൊള്ളലേറ്റിട്ടുണ്ട്.