ഗാന്ധിനഗര്‍: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ശനിയാഴ്ച്ച നടക്കും. രാവിലെ 10ന് ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് കേന്ദ്രനേതൃത്വം മൂന്ന് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ രാജി ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സ്വീകരിച്ചു. ഡിസംബര്‍ 12ന് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ പറഞ്ഞു.
ഗാന്ധി നഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആകെയുള്ള 182 സീറ്റില്‍ 156 സീറ്റും നേടി ഏഴാം വട്ടമാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ഗുജറാത്തില്‍ ബിജെപിയുടെ ജയം.