ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പേരും കോണ്‍ഗ്രസിന് നഷ്ടമായേക്കും. പത്ത് ശതമാനത്തില്‍ താഴെ സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതുകൊണ്ട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുണ്ടാകാന്‍ സാധ്യത കുറവാണ്. സംസ്ഥാനത്താകെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ആകെ പതിനേഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് നിയമസഭയില്‍ ഉള്ളത്. ബിജെപി വിജയിച്ചത് 156 സീറ്റിലാണ്. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലും ഇത്തരമൊരു പ്രതികരണമാണ് നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടി എന്ന പദവി പത്ത് ശതമാനത്തില്‍ താഴെ വോട്ട് പിടിക്കുന്നവര്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.