ന്യൂഡല്‍ഹി: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് രാജ്യത്ത് ഒരേതരം ചാര്‍ജര്‍ നടപ്പാക്കുന്നതിനായി കര്‍മ സമിതി രൂപീകരിച്ചതായി കേന്ദ്രം. കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ രാജ്യസഭയില്‍ ബിനോയ് വിശ്വത്തെയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.
ഇലക്ട്രോണിക്‌സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ സമിതിയിലുണ്ട്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഡിസംബര്‍ 28നകം മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും 2024 ഡിസംബര്‍ 28 ന് പ്രാബല്യത്തില്‍ വരുത്താനുമാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.