എയര്‍ ഇന്ത്യ വിമാനത്തില്‍ പാമ്പിനെ കണ്ട സംഭവം: അന്വേഷണത്തിന് ഡിസിജിഎ ഉത്തരവ്

എയര്‍ ഇന്ത്യ വിമാനത്തില്‍ പാമ്പിനെ കണ്ട സംഭവം: അന്വേഷണത്തിന് ഡിസിജിഎ ഉത്തരവ്

ന്യൂഡൽഹി: ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിസിജിഎ). 

കോഴിക്കോട് നിന്ന് പുറപ്പെട്ട B737-800 വിമാനത്തിലായിരുന്നു സംഭവം. ശനിയാഴ്ച വിമാനം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ഡിഎക്‌സ്ബി) ഇറങ്ങിയ ശേഷം വിമാനത്തിന്റെ കാര്‍ഗോ വികണ്ടെത്തിയത്ഭാഗത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയെന്നും കാര്‍ഗോ ഹോള്‍ഡിലാണ് പാമ്പിനെ കണ്ടെത്തിയതെന്നും ഡിജിസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉടന്‍ തന്നെ ദുബായ് വിമാനത്താവളത്തിലെ അഗ്‌നിശമന സേനഎത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.