ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖു ചുമതലയേറ്റു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖു ചുമതലയേറ്റു

ഷിംല: ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖു (58) സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭുപേന്ദ്ര ഹൂഡ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി.

ഷിംലയില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, എന്നിവരും പങ്കെടുത്തു. ശനിയാഴ്ച വൈകുന്നേരം ഷിംലയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ സുഖ് വീന്ദര്‍ സിങിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു.

മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ പത്നിയുമായ പ്രതിഭാ സിങും രംഗത്തെത്തിയിരുന്നു. 68 അംഗ നിയമസഭയില്‍ 40 സീറ്റില്‍ ജയിച്ച് ഭൂരിപക്ഷം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി പ്രതിഭാ സിങും സുഖ് വീന്ദര്‍ സിങും തമ്മില്‍ നടന്ന വടംവലി കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ പകുതിയിലധികം എംഎല്‍എമാര്‍ സുഖ് വീന്ദര്‍ സുഖുവിനെയാണ് പിന്തുണച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.