വിക്രമാദിത്യ സിങിന് ആഭ്യന്തരം ലഭിച്ചേക്കും; ഹിമാചലില്‍ മന്ത്രിസഭാ വിപുലീകരണം ഉടന്‍

വിക്രമാദിത്യ സിങിന് ആഭ്യന്തരം ലഭിച്ചേക്കും; ഹിമാചലില്‍ മന്ത്രിസഭാ വിപുലീകരണം ഉടന്‍

ഷിംല: ഹിമാചലില്‍ പത്ത് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രി സഭാ വിപുലീകരണം ഉടന്‍. മന്ത്രമാര്‍ക്ക് പുറമേ, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

പ്രതിഭ സിങ്ങിനെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യ സിങ്ങിന് ആഭ്യന്തരവകുപ്പ് നല്‍കുമെന്നാണ് സൂചന.

സുധീര്‍ ശര്‍മ, കുല്‍ദീപ് പതാനിയ, അനിരുദ്ധ് സിങ് അടക്കം 10 പേരുകളാണ് ചര്‍ച്ചകളിലുള്ളത്. സത്യപ്രതിജ്ഞ പിന്നാലെ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവുമായി രാജീവ് ശുക്ല കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വെല്ലുവിളി അല്ലെന്നും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു.

വിക്രമാദിത്യ സിങ്, സുധീര്‍ ശര്‍മ, കുല്‍ദീപ് പതാനിയ, ഹര്‍ഷ് വര്‍ധന്‍, അനിരുദ്ധ് സിങ്, സുന്ദര്‍ ഠാക്കൂര്‍, ചന്ദ്രകുമാര്‍, സഞ്ജയ് രത്ന, രോഹിത് താക്കൂര്‍, വിനയ് കുമാര്‍ തുടങ്ങിയവരും മന്ത്രി പദത്തിലേക്ക് പരിഗണനയിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.