ന്യൂഡല്‍ഹി: അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള ജഡ്ജിമാരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പാറ്റ്‌ന ഹൈക്കോടതി ജഡ്ജി എ. അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരുടെ പേരുകളാണ് കൊളീജിയം നിര്‍ദേശിച്ചിട്ടുള്ളത്.
നിലവില്‍ ആറ് ഒഴിവുകളാണ് സുപ്രീം കോടതിയിലുള്ളത്.