'കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 100 കോടി ചെലവ്'; മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിന്‍ ഗഡ്കരി

 'കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 100 കോടി ചെലവ്';  മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്തെ റോഡ് നിര്‍മ്മാണങ്ങളെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഗഡ്ഗരിയുടെ വെളിപ്പെടുത്തല്‍.

ഹൈവേ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും അദേഹം പറഞ്ഞു.

പെട്രോള്‍ വില വര്‍ധനയില്‍ കേരളം ഉള്‍പ്പെടെയുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് ഹര്‍ദീപ് സിങ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എംപിമാര്‍ വിഷയം ഉയര്‍ത്തിയപ്പോഴായിരുന്നു പ്രതികരണം. രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോള്‍ ലോക്‌സഭയില്‍ സഭാ നടപടികളുമായി സഹകരിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.