ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: വെടിവെപ്പില്‍ രണ്ട് പ്രദേശവാസികള്‍ മരിച്ചു

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: വെടിവെപ്പില്‍ രണ്ട് പ്രദേശവാസികള്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് രണ്ട് പ്രദേശവാസികള്‍ മരിച്ചു. സ്വദേശികളായ ശാലീന്ദര്‍ കുമാര്‍, കമല്‍ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. രജൗരിയില്‍ ആക്രമണം നടന്നത്.

രജൗരിയിലെ സൈനിക ആശുപത്രിയ്ക്ക് സമീപം രാവിലെ 6.15നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന. സംഭവ സമയം സ്ഥലത്ത് സുരക്ഷാ സേനയും പൊലീസും ഉണ്ടായിരുന്നു. സുരക്ഷാസേന അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.