ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. കിണൗര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി 10.02നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
പരിക്കോ മറ്റ് അപകടങ്ങളോ ഇല്ല. കിന്നൗറിലെ നാക്കോയ്ക്ക് സമീപമുള്ള ചാംഗോ നിച്‌ലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറി സുധേഷ് മോക്ത പറഞ്ഞു. ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്നു.