ന്യൂഡല്‍ഹി: ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ ഫിനിക്‌സ് ആശുപത്രിയില്‍ തീ പിടുത്തം. ആര്‍ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ആശുപത്രിയുടെ ബേസ്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം എന്താണെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.