ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. വിഷയം രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നല്‍കി. ഭരണപക്ഷം ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസപ്പെടുത്താന്‍ നീക്കം ഉണ്ടായേക്കും.
വിഷയത്തില്‍ തുടര്‍ച്ചയായി നാല് ദിവസം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചൈന പരാമര്‍ശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്റെ പരാമര്‍ശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം.