പാസ്പോർട്ടില്‍ വിസ പതിക്കാത്ത ആദ്യ ഗോൾഡൻ വിസ കൈപറ്റി നടൻ സുധീർ കരമന

പാസ്പോർട്ടില്‍ വിസ പതിക്കാത്ത ആദ്യ ഗോൾഡൻ വിസ കൈപറ്റി നടൻ സുധീർ കരമന

ദുബായ്: പാസ്പോർട്ടില്‍ വിസ പതിക്കാത്ത ആദ്യ ഗോൾഡൻ വിസ കൈപറ്റി നടൻ സുധീർ കരമന. പാസ്പോർട്ടില്‍ വിസ പതിക്കുന്നതിന് പകരം എമിറേറ്റ്സ് ഐഡിയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുളള ഗോൾഡൻ വിസ ദുബായിൽ ആദ്യമായി കൈപറ്റുന്ന നടനായി സുധീർ കരമന.

വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വീസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങി.

രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദുബായിൽ വീസ പതിപ്പിക്കുന്നത് നിർത്തിയത്. ഇതോടെ താമസ വിസയുള്ളവർക്ക് ലോകത്തെവിടെ നിന്നും ഏത് എമിറേറ്റിലേക്കും പാസ്പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം.
വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വിസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.