പതിമൂന്ന് കോടിയുടെ പദ്ധതി; ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

പതിമൂന്ന് കോടിയുടെ പദ്ധതി; ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

പാറ്റ്‌ന: ഉദ്ഘാടനം ചെയ്യാനിരിക്കെ 13 കോടി ചിലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നൂ വീണത്.

അപകടത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ സാഹേബ്പൂര്‍ കമാലില്‍ ബുര്‍ഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണ ചുമതല സംസ്ഥാന സര്‍ക്കാരിന്റെ റോഡ് നിര്‍മാണ വകുപ്പിന് കീഴില്‍ ബെഗുസരായിലെ മാ ഭഗവതി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്കാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലത്തിന് വിള്ളലുകള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന്റെ രണ്ട്, മൂന്ന് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് ഞായറാഴ്ച തകര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.